സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഏറ്റവും കൂടുതൽ രോഗബാധ കേരളത്തില്‍
സംസ്ഥാനം തിരിച്ചുള്ള കൊവിഡ് റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനം തിരിച്ചുള്ള കൊവിഡ് റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍.
24 മണിക്കൂറിനിടെ പുതിയതായി 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു. 1,400 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.
കൊവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.
What's Your Reaction?






