കൊച്ചി: കോളേജിൽ കഞ്ചാവ് എത്തിച്ചതെന്ന് പുറത്തുനിന്ന് ഉള്ളവരാണെന്ന് തൃക്കാക്കര എസിപി പി വി ബേബി. പൂർവ്വ വിദ്യാർത്ഥികളുടെ പങ്കുണ്ടെന്ന് കരുതുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ പങ്കിൽ കൂടുതൽ അന്വേഷണം വേണമെന്നും കോളേജിൽ കഞ്ചാവ് എത്തിച്ചവരുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിട്ടുണ്ടെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി.
അതെ സമയം രണ്ട് നിലകളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും റെയ്ഡ് നടത്തിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും എസ് പി പറഞ്ഞു. രണ്ട് വിദ്യാർത്ഥികളുടെ മേശയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.