കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മൂന്നുപേര്‍ ജീവനൊടുക്കി; ഒരാളുടെ നില അതീവഗുരുതരം

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം നാട് അറിഞ്ഞത്

Aug 28, 2025 - 11:33
Aug 28, 2025 - 11:33
 0
കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മൂന്നുപേര്‍ ജീവനൊടുക്കി; ഒരാളുടെ നില അതീവഗുരുതരം

കാഞ്ഞങ്ങാട് (കാസർകോട്): അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം നാട് അറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേരും മരിച്ചത്. കർഷകനാണ് ഗോപി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow