വിമാനത്താവളങ്ങളിലേയ്‌ക്കുള്ള പ്രവേശനം നിരോധിച്ചു എന്ന വാർത്ത വ്യാജം: കേന്ദ്ര സർക്കാർ
ഇത്തരത്തിലുള്ള യാതൊരു തീരുമാനവും ഇതുവരെയും കൈകൊണ്ടിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു വിമാന കമ്പനികൾ ചില ജാഗ്രതാ നിർദ്ദേശങ്ങൾ മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി

ഡൽഹി: ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്‌ക്കുമുള്ള പ്രവേശനം നിരോധിച്ചു എന്നുള്ള വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു തീരുമാനവും ഇതുവരെയും കൈകൊണ്ടിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു വിമാന കമ്പനികൾ ചില ജാഗ്രതാ നിർദ്ദേശങ്ങൾ മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടാതെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും ഇപ്പോൾ ഏതു രീതിയിലാണോ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്, അതേരീതിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?






