പാക്കിസ്ഥാനിൽ അട്ടിമറി നീക്കം; പട്ടാള മേധാവി അസീം മുനീറിനെ നിക്കി?
നിലവിൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായ ജനറൽ സാഹിർ ഷംഷാദ് മിർസയുടെ നേതൃത്വത്തിലുള്ള ഒരു അട്ടിമറിയിലൂടെയാണ് അസീം മുനീറിനെ പുറത്താക്കിയതെന്നാണ് ലഭിക്കുന്ന വിവരം

കറാച്ചി: പാക്കിസ്ഥാനിൽ വൻ പട്ടാള അട്ടിമറിയെന്ന് സ്ഥിരീകരിക്കാത്ത വിവരം. പാക് സേനാ മേധാവിയായ അസീം മുനീറിനെ നീക്കിയതായി സൂചന. നിലവിൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായ ജനറൽ സാഹിർ ഷംഷാദ് മിർസയുടെ നേതൃത്വത്തിലുള്ള ഒരു അട്ടിമറിയിലൂടെയാണ് അസീം മുനീറിനെ പുറത്താക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽ നിന്ന് മാറ്റിയിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു.
What's Your Reaction?






