25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് വന്‍വില കുറവ്
ശബരി വെളിച്ചെണ്ണ: സബ്‌സിഡിയുള്ള വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറച്ച് 319 രൂപയായി

തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് വില കുറവ്. സെപ്തംബർ 23 തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയാണ് കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത്. ശബരി വെളിച്ചെണ്ണ: സബ്‌സിഡിയുള്ള വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറച്ച് 319 രൂപയായി. സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണയുടെ വില 30 രൂപ കുറഞ്ഞ് 359 രൂപയായി. കേര വെളിച്ചെണ്ണ: ഇതിന്റെ വില 429 രൂപയിൽ നിന്ന് 419 രൂപയായി കുറച്ചു.
സബ്‌സിഡി തുവരപ്പരിപ്പ്: കിലോയ്ക്ക് 5 രൂപ കുറച്ച് 88 രൂപയായി. സബ്‌സിഡി ചെറുപയർ: കിലോയ്ക്ക് 5 രൂപ കുറച്ച് 85 രൂപയായി. ഒക്ടോബർ മുതൽ എല്ലാ കാർഡ് ഉടമകൾക്കും എട്ടുകിലോ ശബരി റൈസിനു പുറമെ 20 കിലോ അധിക അരിയും ലഭിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ഇത് നൽകുന്നത്. ഉപഭോക്താക്കൾക്ക് പുഴുക്കലരിയോ പച്ചരിയോ തെരഞ്ഞെടുക്കാവുന്നതാണ്. ഓണക്കാലത്ത് 56.73 ലക്ഷം കാർഡ് ഉടമകളാണ് സപ്ലൈകോയെ ആശ്രയിച്ചത്. സാധാരണ മാസങ്ങളിൽ ഇത് 30-35 ലക്ഷം കാർഡ് ഉടമകളാണ്.
What's Your Reaction?






