ഡൽഹി: സുപ്രീം കോടതിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് തിരിച്ചടി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മിതിച്ചു.
നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഇതാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചത്. സുധാന്‍ഷു ധുലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പര്‍ദേവാല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിക്ക് നിർണായക പങ്കുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.