ഗുജറാത്ത്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. രാജ്‌കോട്ടില്‍ അസ്ലാന്റിസ് കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.
ഫര്‍ണീച്ചര്‍ വര്‍ക്കുകള്‍ നടക്കുന്നതിന് ഇടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങി കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും മുപ്പതോളം പേർ കുടുങ്ങി കിടക്കുണ്ടെന്നാണ് വിവരം.
കനത്ത പുക കെട്ടിടത്തില്‍ നിന്നും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എമര്‍ജന്‍സി സര്‍വീസ് ഉടനടി പ്രദേശത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.