അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി
എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് രക്ഷപ്പെട്ടത്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളാണ്. പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു.
എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട്.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്
What's Your Reaction?






