ഡൽഹി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
കോൺഗ്രസാണ് ഭരണഘടനയിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. അവർ ഉൾപ്പെടുത്തിയ ആ വാക്കുകൾ ഒഴിവാക്കണമെന്നാണ് ദത്താത്രേയ ആവശ്യപ്പെട്ടത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്.
മാത്രമല്ല രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഇത്തരമൊരു ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതാണ്.