ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
കൊല്ലപ്പെട്ട തീവ്രവാദിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. നിർദിഷ്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കിഷ്ത്വാറിലെ ഛത്രു വനത്തിൽ ജമ്മുകശ്മീര്‍ പൊലീസും സെെന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഭീകരനെ വധിച്ചത്. പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ധീരരായ സൈനികരുടെ നിരന്തരമായ പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സിന്റെ വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും രണ്ട് തീവ്രവാദികൾ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ജമ്മുവിലെ ഉദംപൂരിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ ഒരു സംഘം തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് സെെന്യം തെരച്ചില്‍ നടത്തിവരികയാണ്. മൂന്നാം ദിവസവും തീവ്രവാദികളെ കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
What's Your Reaction?






