ടോയ്ലെറ്റ് സീറ്റിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ തലയണക്കവറില്‍; ഈ ആരോഗ്യപ്രശ്നങ്ങള്‍ വിടാതെ പിന്തുടരും

ഉറങ്ങുമ്പോള്‍ തലയണയില്‍ പറ്റിപ്പിടിക്കുന്ന നമ്മുടെ ചര്‍മത്തിലെ മൃതകേശങ്ങള്‍, വിയര്‍പ്പ്, പൊടിപടലങ്ങള്‍, ഉമിനീര്‍ എന്നിവയാണ് അവയ്ക്ക് വളമാകുന്നത്

Aug 10, 2025 - 21:36
Aug 10, 2025 - 21:36
 0
ടോയ്ലെറ്റ് സീറ്റിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ തലയണക്കവറില്‍; ഈ ആരോഗ്യപ്രശ്നങ്ങള്‍ വിടാതെ പിന്തുടരും

ടോയ്ലെറ്റ് സീറ്റിനെക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ തലയണക്കവറില്‍ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനങ്ങള്‍. അലര്‍ജി ഉണ്ടാക്കുന്ന നിരവധി ഘടകങ്ങള്‍ തലയണ കവറില്‍ അടിഞ്ഞുകൂടിയേക്കാം. ഇതുമൂലം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തുമ്മലും ചിറ്റലും ഉണ്ടാകും. ഉറങ്ങുമ്പോള്‍ തലയണയില്‍ പറ്റിപ്പിടിക്കുന്ന നമ്മുടെ ചര്‍മത്തിലെ മൃതകേശങ്ങള്‍, വിയര്‍പ്പ്, പൊടിപടലങ്ങള്‍, ഉമിനീര്‍ എന്നിവയാണ് അവയ്ക്ക് വളമാകുന്നത്. ഇത് വലിയ തോതില്‍ അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി മാറാറുണ്ട്. 

പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടു പോകുന്ന ഒന്നും, എന്നാല്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രധാനപ്പെട്ടതുമാണ് തലയണകള്‍. തലയണക്കവറില്‍ ബാക്ടീരിയ, പൂപ്പല്‍, പൊടിപടലങ്ങള്‍ എന്നിവ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. കിടക്കുന്നതിന് മുന്‍പ് ബെഡ് ഷീറ്റും തലയണക്കവറും കുടഞ്ഞു വിരിച്ചിട്ടു മാത്രം കാര്യമില്ല. രണ്ട് ദിവസം കൂടുമ്പോഴെങ്കിലും തലയണക്കവര്‍ മാറാന്‍ ശ്രദ്ധിക്കണം. കൂടാതെ, 12 മുതല്‍ 18 മാസത്തിനുള്ളില്‍ തലയണ മാറ്റാനും ശ്രദ്ധിക്കണം. 

ദീര്‍ഘകാലത്തെ ഉപയോഗം മൂലം തലയണയുടെ രൂപവും നഷ്ടപ്പെടാം. കാലക്രമേണ തലയണകള്‍ പരന്നുപോകാനും കട്ടപിടിക്കാനും അല്ലെങ്കില്‍ പൂപ്പല്‍ ഗന്ധം വരാനും തുടങ്ങും. അവ വൃത്തിയാക്കുന്നത് തലയണയുടെ ആയുസ് വര്‍ധിപ്പിക്കുമെങ്കിലും കൃത്യസമയത്ത് പുതിയവ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്.

What's Your Reaction?

like

dislike

love

funny

angry

sad

wow