കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി

വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ  മിഠായി വാങ്ങിയത്

Mar 14, 2025 - 14:03
Mar 14, 2025 - 14:03
 0  11
കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി
വയനാട്: വയനാട് കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ അർബൻ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് വിദ്യാർത്ഥികളിൽ നിന്നും ഇത്തരത്തിൽ മിഠായികൾ കണ്ടെടുത്തത്. തുടർന്ന് ഇന്ന് വിദ്യാർഥികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയത്.
 
വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ  മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. മാത്രമല്ല കഴിഞ്ഞ മൂന്ന് മാസമായി  വിദ്യാർത്ഥി ഈ മിഠായി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.  ഓൺലൈൻ ആപ്പ് വഴിയാണ് വിദ്യാർഥി ഇത് വാങ്ങിയിരുന്നത്. സംഭവത്തിൽ പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow