നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

Feb 13, 2026 - 20:57
Feb 13, 2026 - 20:57
 0
നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ ജോയന്റ് ആര്‍ ടി ഒ ഓഫീസിലും ജോ.ആര്‍ ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിപ്പിച്ചത്. കോഴിക്കോട് വിജിലൻസിൻ്റെ സ്പെഷ്യൽ സെൽ ആണ് റെയ്ഡ് നടത്തിയത്. നിലമ്പൂര്‍ ആര്‍ടിഒ ഓഫീസ്, നിലമ്പൂരിലെ താമസ സ്ഥലം, കോഴിക്കോട് ഉള്ള വീട്, ഭാര്യ വീട് എന്നിവിടങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികൾ ആധാരമാക്കിയായിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow