കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും ഹൈക്കോടതി അനുമതി നല്‍കിയില്ല. പാലിയേക്കരയിൽ ടോൾ പിരിവിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ടോൾ പിരിവിന്അനുമതിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്നും പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വരേയ്ക്കും കൂടി വിലക്ക് നീട്ടിയത്. വ്യാഴാഴ്ച വീണ്ടും ഹർജി പരിഗണിക്കും. റിപ്പോർട്ട് അപൂർണ്ണമാണെന്ന് ഹൈക്കോടതി പറഞ്ഞു. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് കോടതി നിര്‍ദേശിച്ചു.
എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വലിയ നഷ്ടം നേരിടിന്നുവെന്നായിരുന്നു ദേശീയ പാത അഥോറിറ്റി അറിയിച്ചിരുന്നത്. ദേശീയ പാത അതോറിറ്റിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന് കോടതി ഉദ്ദേശിക്കുന്നില്ല. ആത്യന്തികമായി ജനങ്ങളുടെ പ്രശ്നത്തിനാണ് പരിഗണനയെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.