ഫെബിൻ കൊലപാതകം; തേജസ് ലക്ഷ്യമിട്ടത് പെൺ സുഹൃത്തിനെയെന്ന് എഫ് ഐ ആർ

പ്രതി തേജസും ഫെബിന്റെ സഹോദരിയും പ്രണയത്തിലായിരുന്നു

Mar 18, 2025 - 11:28
Mar 18, 2025 - 11:28
 0  11
ഫെബിൻ കൊലപാതകം; തേജസ് ലക്ഷ്യമിട്ടത് പെൺ സുഹൃത്തിനെയെന്ന് എഫ് ഐ ആർ
കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എഫ് ഐ ആർ പുറത്ത്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയോടുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. 
 
പ്രതി തേജസും ഫെബിന്റെ സഹോദരിയും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും സമ്മതിച്ചതുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് വിവാഹത്തില്‍നിന്ന് ഫ്‌ലോറിയയും കുടുംബും പിന്‍മാറി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഐ ഐ ആരിൽ പറയുന്നത്. ഫെബിബിന്റെ സഹോദരിയെ കൊല്ലാനാണ് തേജസ് എത്തിയത്. 
 
കൃത്യമായ പ്ലാനും തേജസ് തയ്യാറാക്കിയിരുന്നു. പെൺകുട്ടിയെ തിരക്കിയാണ് തേജസ് വീട്ടിലെത്തിയത്. എന്നാൽ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല.  രണ്ടു കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു.  പെൺകുട്ടിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് ജീവനെടുക്കാൻ ആയിരുന്നു തേജസിന്റെ നീക്കം.  
 
എന്നാൽ  വീട്ടിലെത്തിയതിന് പിന്നാലെ ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ തേജസ് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു. പിന്നീട് കത്തി അവിടെ ഉപേക്ഷിച്ച് തേജസ് കാറിൽ രക്ഷപ്പെടുകയായിരുന്നു. മൂന്നു കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു താഴെ വാഹനം നിർത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
 
 ഉടൻ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറിൽ രക്തം പടർന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്. തേജസും ഫെബിനും തമ്മിൽ മുൻവൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow