'മാലിന്യരഹിത ഓണം' ലക്ഷ്യമിട്ട് മാവേലി യാത്രയ്ക്ക് തുടക്കമായി
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ രാവിലെ 9.30-നായിരുന്നു ഉദ്ഘാടന ചടങ്ങ്

ഓണം വാരാഘോഷങ്ങൾക്ക് മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള 'മാവേലി യാത്രയ്ക്ക്' തുടക്കമായി. ശുചിത്വ മിഷന്റെയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ രാവിലെ 9.30-നായിരുന്നു ഉദ്ഘാടന ചടങ്ങ്. ഓണാഘോഷ പരിപാടികൾ മാലിന്യരഹിതവും പരിസ്ഥിതി സൗഹൃദവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണ വാഹനവും മാവേലി യാത്രയുടെ ഭാഗമായി ഉണ്ടാകും.
ഈ യാത്ര ജില്ലയിലെ വിവിധ സ്ഥലങ്ങളായ വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ആര്യനാട്-പൂവച്ചൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. പ്രചാരണ വാഹനത്തിൽ എൽഇഡി മോണിറ്ററിൽ ബോധവൽക്കരണ വീഡിയോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, മാവേലി ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജനങ്ങളോട് ചോദിക്കുകയും ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനമായി ബദൽ ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും.
What's Your Reaction?






