ഗാസയിൽ വ്യോമാക്രമണവുമായി ഇസ്രയേൽ

വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം

Mar 18, 2025 - 10:46
Mar 18, 2025 - 10:46
 0  11
ഗാസയിൽ വ്യോമാക്രമണവുമായി ഇസ്രയേൽ
ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. ഹമാസിനെതിരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 കടന്നു. 500ലേറെ പേർക്ക് പരിക്കേറ്റു. 
 
വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. വ്യോമാക്രമണത്തിൽ പ്രധാനമായും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഹമാസിന്‍റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. 
 
ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. മധ്യ ഗാസയിലെ ബുറൈജിലെ നഗര അഭയാർത്ഥി ക്യാമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഗാസ സിറ്റി, മധ്യ ഗാസ, ഖാൻ യൂനിസ് റഫ എന്നിവിടങ്ങളിലാണ് വ്യോമാക്രമണം നടന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow