ഡ്രസ് കോഡില്‍ ഇളവുമായി ഹൈക്കോടതി; വിചാണക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ട 

ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും ഇളവ് നല്‍കിയിട്ടുണ്ട്.

Mar 18, 2025 - 08:06
Mar 18, 2025 - 08:07
 0  14
ഡ്രസ് കോഡില്‍ ഇളവുമായി ഹൈക്കോടതി; വിചാണക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ട 

കൊച്ചി: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും ഇളവ് നല്‍കിയിട്ടുണ്ട്. മെയ് 31 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. 

ചൂട് കൂടിയതിനെ തുടര്‍ന്ന് ഡ്രസ് കോഡില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിരുന്നു. കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. വേനല്‍ചൂടിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow