ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ വാര്‍ത്ത ഏജന്‍സി. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ഇറാന്റെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂണ്‍ 16ന് ടെഹ്റാനിലെ രഹസ്യ ബങ്കര്‍ തകര്‍ക്കാൻ ലക്ഷ്യമിട്ട് ഇറാൻ ആറിലധികം ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇതിനിടെ ടെഹ്റാനിലെ രഹസ്യ ബങ്കറിൽ ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സിലിന്‍റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മസൂദ് പെസഷ്കിയാൻ.
അപ്പോഴാണ് പെസെഷ്‌കിയാന്റെ കാലിന് പരിക്കേറ്റത്. ഇതോടെ എമര്‍ജെന്‍സി ടണലിലൂടെ പ്രസിഡന്‍റ് മസൂദും മറ്റുള്ളവരും രക്ഷപ്പെടുകയായിരുന്നു. ടെഹറാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണത്തിലായിരുന്നു അപകടം.