പ്രശസ്ത കന്നഡ നടി ബി. സരോജാദേവി (87) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആദ്യമായി അഭിനയിക്കുന്നത് 1955 ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. 1959ൽ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ 'സാർവ ഭൗമ' (2019) ആണ്. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.