ടോക്കിയോ: ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. 465 പേരുള്ള സഭയില്‍ 237 വോട്ടുകളാണ് തകായിച്ചി നേടിയത്.
ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിർണായക വോട്ടെടുപ്പ് വിജയിച്ചത്. ജപ്പാന്റെ മുൻ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്‍റുമാണ് 64-കാരിയായ സനെ തകായിച്ചി. ജപ്പാന്‍റെ 104ാമത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്ന തകായിച്ചിയെ വൻ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. “ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുന്നതിനും ഭാവി തലമുറകൾക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമ്മിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പിന് പിന്നാലെ തകായിച്ചി പ്രതികരിച്ചത്.