മേലോനിക്ക് 'മെലഡി' നൽകി മോദി; ഇന്റർനെറ്റ് കീഴടക്കി 'Melodi' ട്രെൻഡ്
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ഇറ്റലി സന്ദർശനത്തിനിടെ മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയാണ്. ഒരു പായ്ക്കറ്റ് പാർലെ മെലഡി ടോഫിയാണ് പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രിക്കായി കരുതിയിരുന്നത്.
"പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി" എന്ന് മെലോനി വീഡിയോയിൽ സന്തോഷത്തോടെ പറയുന്നത് കേൾക്കാം. ഇതിന് പിന്നാലെ ഇരുനേതാക്കളും പരസ്പരം ചിരി പങ്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വീഡിയോ ഇന്റർനെറ്റ് ലോകം കീഴടക്കി. ഇരുവർക്കുമിടയിലെ സൗഹൃദത്തിന്റെ ഈ രസകരമായ നിമിഷം പുറത്തുവന്നതോടെ, ഇതിന്റെ സ്‌ക്രീൻഷോട്ടുകളും മീമുകളും എഡിറ്റ് ചെയ്ത ക്ലിപ്പുകളും കൊണ്ട് എക്സും (ട്വിറ്റർ) ഇൻസ്റ്റഗ്രാമും നിറഞ്ഞിരിക്കുകയാണ്.
What's Your Reaction?

