തിരുവനന്തപുരം: തിരുവനന്തപുരത്ത് ദന്ത ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ. നെയ്യാറ്റിൻകര കൊറ്റാമത്താണ് സംഭവം. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൗമ‍്യയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
വീട്ടിന്റെ മുകൾ നിലയിലെ ബാത്റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന സമയം സൗമ്യയുടെ ഭർത്താവ് ആദർശും ആദർശിന്റെ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.