കെഎസ്‌യുവിൽ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളിലെ ഭാരവാഹികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Mar 14, 2025 - 11:20
Mar 14, 2025 - 11:20
 0  13
കെഎസ്‌യുവിൽ  87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു
തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി.  87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. നാല് ജില്ലകളിലെ ഭാരവാഹികളെയാണ് സസ്പെൻഡ്‌ ചെയ്തത്. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടി.
 
അതെ സമയം മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ യാത്ര സമാപിക്കുന്ന ഈ മാസം 19ന് പിന്‍വലിക്കുമെന്നാണ് വിവരം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളിലെ ഭാരവാഹികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടി സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow