രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; മൂന്നാം ബലാത്സംഗക്കേസിലും ജാമ്യം തള്ളി
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യാപേക്ഷ തള്ളാൻ തീരുമാനിച്ചത്
പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
എം.എൽ.എക്കെതിരെ സമാനമായ പരാതികൾ തുടർച്ചയായി വരുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ വാദിച്ചു. പരാതിക്കാരിയുമായുള്ള ചാറ്റ് വിവരങ്ങൾ രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കി. ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നുവെന്നും, നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യാപേക്ഷ തള്ളാൻ തീരുമാനിച്ചത്. നിലവിൽ മറ്റ് രണ്ട് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ സമാനമായ ആരോപണങ്ങൾ നേരിടുന്നുണ്ട്. സെഷൻസ് കോടതിയിൽ നൽകുന്ന ഹർജിയിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം.
What's Your Reaction?

