തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്. അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സർക്കാർ നിയമിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.
മുൻ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ്. കുറവിലങ്ങാട് മഠത്തിലെ പീഡനക്കേസിലാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറയി വിജയനാണ് ഉത്തരവിട്ടത്. കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഹരീന്ദ്രനാഥ് പ്രതികരിച്ചു.
അതിജീവിതയുടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുള്ള തുറന്നു പറച്ചിലിന് ശേഷമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. അതെ സമയം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദിയറിയിച്ച് അതിജീവിതയായ കന്യാസ്ത്രീ. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി. ആവശ്യപ്പെട്ട ആളെ തന്നെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും അതിജീവിത പറഞ്ഞു.