കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പോലീസ്. കേസെടുക്കാൻ വകുപ്പില്ലെന്ന് കാട്ടിയാണ് വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചത്. രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി.
ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ വിട്ടയച്ചു. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു. വിഎസ് അന്തരിച്ച സമയത്ത് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു.