ജയ്‌പൂർ: കേരള താരം സഞ്ജു സാംസണിന്‍റെ ഐപിഎൽ ടീം മാറ്റം ഏറെക്കുറെ ഉറപ്പായെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചെന്നൈസൂപ്പർ കിങ്സിന് പുതിയ ഉപാധിയുമായി രാജസ്ഥാൻ റോയല്‍സ് രംഗത്തെത്തിയിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. അതേസമയം ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.
എന്നാൽ ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ ഉപാധിയുമായി രാജസ്ഥാൻ റോയല്‍സ് രംഗത്തെത്തിയിരിക്കുന്നത്.