തൃശൂർ: കോടാലി സർക്കാർ എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിംഗ് തകർന്നു വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
ഇന്നലെ രാവിലെ ആണ് സംഭവം നടന്നത്. അസംബ്ലി കൂടുന്ന ഹാളിലെ സീലിംഗാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. ഇന്നലെ സ്കൂളിന് അവധി ആയിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.