മുംബൈ: റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. ഇതോടെ റിപ്പോ നിരക്ക് 5.5% ൽ തന്നെ നിലനിർത്തും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും തത്ക്കാലത്തേക്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് ആർ ബി ഐ കുറച്ചിരുന്നു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായി. എന്നാൽ നിഷ്പക്ഷ നിലപാട് തുടരാമെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.