ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. കോടതി ഉത്തരവുകൾ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. 2022ലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷവും അധികാരത്തില്‍ തുടരാന്‍ ഭരണ അട്ടിമറിശ്രമം നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍.
ബോള്‍സോനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറായിസ് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നിലവിലെ നടപടി.