കിങ്സ്റ്റൺ: മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. 295 കിലോമീറ്റർ വേഗതയിലാണ് മെലിസ വീശിയടിച്ചത്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം.
നൂറ്റാണ്ടിലെ ശക്തിയേറിയ മെലിസ കൊടുങ്കാറ്റാണ് ജമൈക്കയിൽ അടിച്ചുവീശിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ ശക്തമായ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു.
തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് വ്യക്തമാക്കി.
മോണ്ടെഗോ ബേയില്‍ നിന്ന് 62 കിലോമീറ്റര്‍ സൌത്ത് ന്യൂ ഹോപ്പ് പട്ടണത്തിന് സമീപമാണ് മെലിസ കര തൊട്ടത്. എന്നാൽ, കാറ്റിൻ്റെ ശക്തി കുറഞ്ഞ് ഇപ്പോഴും വടക്കുപടിഞ്ഞാറന്‍ ജമൈക്കയിലുണ്ട്. കാറ്റഗറി അഞ്ചിൽ നിന്ന് കാറ്റഗറി നാലിലേക്ക് ആണ് താഴ്ന്നത്.