30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ

ഈ ആഴ്ച മുതൽ ഇമെയിൽ വഴി ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചു തുടങ്ങും

Oct 28, 2025 - 18:06
Oct 28, 2025 - 18:23
 0
30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ
ന്യൂയോർക്ക്: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.  ചെലവ് ചുരുക്കലിൻ്റെ ഭാഗമായിട്ടാണ് നടപടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാവും ഇത്.
 
ആമസോണിലെ ഏകദേശം 3,50,000 ഓഫീസ് ജോലികളിൽ 10% ഈ കുറവ് വരുത്തും. ഈ ആഴ്ച മുതൽ ഇമെയിൽ വഴി ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചെലവു ചുരുക്കൽ, കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഓട്ടോമേഷൻ ത്വരിതപ്പെടുത്തൽ എന്നിവയുടെ ഭാഗമായിട്ടാണ് നടപടി. 
 
പുതിയ നീക്കം എച്ച് ആർ, ഓപ്പറേഷൻസ്, ഡിവൈസസ് ആൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് വിഭാഗങ്ങളെയാണ് ബാധിക്കുക. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
 
കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്. മാനേജർമാരുടെ എണ്ണം കുറയ്ക്കുക, നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പിരിച്ചുവിടൽ എന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow