ഡൽഹി: ഡൽഹിയിലെ 20കാരിയുടെ ആസിഡ് ആക്രമണ പരാതി നാടകമെന്ന് പോലീസ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതി വ്യാജമാണെന്നും ആസിഡ് ആക്രമണം നടന്നിട്ടില്ലെന്നുമാണ് പോലീസിന്‍റെ കണ്ടെത്തൽ.
ടോയ്ലറ്റ് ക്ലീനർ ഒഴിച്ചാണ് പെൺകുട്ടി സ്വയം പൊള്ളാലേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെന്നാരോപിച്ചയാളുടെ ഭാര്യ ഇരയുടെ പിതാവ് തന്നെ ലൈഗികാതിക്രമത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി നൽകിയിരുന്നു. ഇതിൽ നിന്ന് പിതാവിനെ രക്ഷിക്കാനാണ് പെൺകുട്ടി കള്ള കേസ് നൽകിയത്.
പ്രതികൾ എന്ന് പെണ്‍കുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. യുവാവിനെ കേസില്‍പ്പെടുത്താന്‍ വേണ്ടിയുളള നാടകമായിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവ് മൊഴി നൽകിയത്.
പെൺകുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടുന്നതിന്‍റെ ഭാഗമായി പിതാവും മകളും ചേർന്ന് ഇത്തരമൊരു വ്യാജ പരാതി സൃഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. കേസിൽ നിന്നും രക്ഷപെടുക, പരാതി ഒത്തുതീർപ്പാക്കുക എന്നതായിരുന്നു ഈ വ്യാജ പരാതിയിലൂടെ പെൺകുട്ടിയും പിതാവും ഉദ്ദേശിച്ചിരുന്നത്.
കോളജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായിട്ടാണ് കുടുംബം പരാതി നൽകിയത്. വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിരുന്നത്.