യൂറിക് ആസിഡ് നിയന്ത്രിക്കാൻ പഴങ്ങൾ: അറിയേണ്ടതെല്ലാം

സാധാരണയായി ലയിക്കുന്ന സ്വഭാവമില്ലാത്തതിനാൽ കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടാൻ ബുദ്ധിമുട്ടാണ്

Nov 2, 2025 - 21:26
Nov 2, 2025 - 21:26
 0
യൂറിക് ആസിഡ് നിയന്ത്രിക്കാൻ പഴങ്ങൾ: അറിയേണ്ടതെല്ലാം

രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഇന്ന് സാധാരണമാണ്. ചെറുപ്പക്കാരിൽ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് യൂറിക് ആസിഡിന്റെ വർധന. ശരീരത്തിലെ ഹീമോഗ്ലോബിൻ, പ്യൂരിൻ മെറ്റബോളിസത്തിന്റെ ഒടുവിൽ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് സാധാരണയായി ലയിക്കുന്ന സ്വഭാവമില്ലാത്തതിനാൽ കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടാൻ ബുദ്ധിമുട്ടാണ്.

എന്നാൽ, ഭക്ഷണക്രമം യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ചില പഴങ്ങൾ യൂറിക് ആസിഡിനെ പുറന്തള്ളാനും നീർവീക്കം കുറയ്ക്കാനും സ്വാഭാവികമായി സഹായിക്കും. നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ബെറിപ്പഴങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, വൈറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. 

ചെറി പഴങ്ങള്‍ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതില്‍ വളരെ ഫലപ്രദമാണ്. ചെറിയില്‍ ആന്തോസയാനിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. യൂറിക് ആസിഡ് കൂടുതല്‍ ഫലപ്രദമായി പുറന്തള്ളാന്‍ പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow