ഹോണ്ട ഇലക്ട്രിക് എസ്‌യുവി 'സീറോ ആൽഫ' ഇന്ത്യയിലേക്ക്
ഹോണ്ട സീറോ ആൽഫയുടെ ഉത്പാദനം കമ്പനി 2027-ൽ ആരംഭിക്കും.
വാഹനാരാധകർ കാത്തിരിക്കുന്ന ഹോണ്ടയുടെ ഇലക്ട്രിക് എസ്‌യുവി അടുത്ത രണ്ട് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും. ജപ്പാൻ മൊബിലിറ്റി ഷോയിൽ, പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു.
'ഹോണ്ട സീറോ ആൽഫ' എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ, ഹോണ്ടയുടെ പുതിയ 'സീറോ സീരീസ്' ഇ.വി.കളിലെ ആദ്യ വാഹനമാണ്. ഹോണ്ട സീറോ ആൽഫയുടെ ഉത്പാദനം കമ്പനി 2027-ൽ ആരംഭിക്കും. അതേ വർഷം തന്നെ ഇന്ത്യയിലും ഈ മോഡൽ ലോഞ്ച് ചെയ്യാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
ഇറക്കുമതി ചെയ്യുന്നതിന് പകരം, ഇന്ത്യയിൽ വെച്ച് തന്നെയാകും ഈ മോഡലിന്റെ ഉത്പാദനം നടക്കുക.
50-70 കിലോവാട്ട്അവർ (kWh) പരിധിയിലായിരിക്കും ബാറ്ററി. ഒറ്റ ചാർജിൽ 400 മുതൽ 500 കിലോമീറ്റർ വരെ ദൂരം പിന്നിടാൻ കഴിയുന്ന തരത്തിലുള്ള ബാറ്ററി പായ്ക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ള എതിരാളികളുമായി മത്സരിക്കാൻ ഹോണ്ടയെ സഹായിക്കും.
ഹോണ്ട സീറോ ആൽഫയുടെ പ്രോട്ടോടൈപ്പിലെ പ്രധാന ഡിസൈൻ ഘടകങ്ങൾ ഇവയാണ്: മുന്നിലെ ഗ്രില്ലിലാണ് പ്രകാശിക്കുന്ന (Illuminated) ഹോണ്ട ലോഗോയും ചാർജിംഗ് പോർട്ടും നൽകിയിരിക്കുന്നത്. കനം കൂടിയ ബോഡി ക്ലാഡിംഗും പുറത്തേക്ക് തള്ളിനിൽക്കുന്ന വീൽ ആർച്ചുകളും. 19 ഇഞ്ച്, 5-സ്പോക്ക് അലോയ് വീലുകൾ.
What's Your Reaction?

