ഹൈഡ്രജന്‍ എഞ്ചിനില്‍ പുതിയ ബര്‍ഗ്മാന്‍ സ്കൂട്ടര്‍ വിപണിയില്‍
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് സുസുക്കി ലക്ഷ്യമിടുന്നത്

പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിൻ്റെ ഭാഗമായി ഹൈഡ്രജൻ എഞ്ചിനിൽ പ്രവർത്തിക്കുന്ന പുതിയ ബർഗ്മാൻ (Burgman) സ്കൂട്ടർ വിപണിയിൽ എത്തിക്കാൻ കമ്പനി ഒരുങ്ങുന്നു. മോട്ടോർ സൈക്കിളിൻ്റെ യാത്രാ ആനന്ദവും എക്‌സ്‌ഹോസ്റ്റ് ശബ്ദവും നിലനിർത്തുന്ന, എന്നാൽ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് സുസുക്കി ലക്ഷ്യമിടുന്നത്.
ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനിയിൽ പുരോഗമിക്കുകയാണ്. സുസുക്കി ജപ്പാൻ മൊബിലിറ്റി ഷോ 2025ൽ ഈ ഹൈഡ്രജൻ സ്കൂട്ടർ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓടിക്കാൻ രസകരവും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ നിരവധി മോഡലുകൾ വിൽക്കാൻ കഴിയുന്ന തരത്തിൽ ഒരു സുസ്ഥിര വാഹന നിര (Sustainable Lineup) കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ദീർഘകാല കാഴ്ചപ്പാട്. ഇന്ത്യൻ വിപണിയിൽ, സുസുക്കി ഈ വർഷം ആദ്യം തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ ഇ-ആക്സസ് (e-Access) പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഈ മോഡൽ ഇതുവരെ രാജ്യത്ത് പുറത്തിറക്കിയിട്ടില്ല.
What's Your Reaction?






