കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്

Nov 2, 2025 - 11:20
Nov 2, 2025 - 11:20
 0
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്
കൊച്ചി: കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിതീകരിച്ചു. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. ഇടപ്പള്ളിയിലാണ് ലക്ഷദ്വീപ് സ്വദേശി താമസിച്ചിരുന്നത്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 
ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow