രണ്ടാം ഭാര്യയിലെ മകനുമായി അടിപിടി ഉണ്ടാക്കിയ കഞ്ചാവ് ചെറുകിട കച്ചവടക്കാരൻ പോലീസ് പിടിയിൽ

രണ്ടാം ഭാര്യയിലെ മകനുമായി അടിപിടി നടക്കുന്നതായി പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒറ്റമുറിയുള്ള വീടിന്റെ ഷീറ്റിനു താഴേ സൂക്ഷിച്ചിരുന്ന 1.27 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്

Feb 9, 2025 - 19:00
 0  13
രണ്ടാം ഭാര്യയിലെ മകനുമായി അടിപിടി ഉണ്ടാക്കിയ  കഞ്ചാവ് ചെറുകിട കച്ചവടക്കാരൻ പോലീസ് പിടിയിൽ

കഴക്കൂട്ടം: കഞ്ചാവ് മൊത്തകച്ചവടക്കാരിൽ നിന്നും വാങ്ങി പൊതികളാക്കി ചെറുകിട കച്ചവടം നടത്തിയിരുന്ന പ്രതി അറസ്റ്റിൽ.

പെരുമാതുറ തെരുവിൽ തൈവിളാകത്ത് അസിമുദ്ദീൻ (62) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

അസിമുദ്ദീനും രണ്ടാം ഭാര്യയിലെ മകനുമായി അടിപിടി നടക്കുന്നതായി പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒറ്റമുറിയുള്ള വീടിന്റെ ഷീറ്റിനു താഴേ സൂക്ഷിച്ചിരുന്ന 1.27 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow