കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ

പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയം പ്രതി മദ്യ ലഹരിയിൽ ആയിരുന്നു

Jun 16, 2025 - 11:42
Jun 16, 2025 - 11:42
 0  10
കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ
കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ ഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. 
 
പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയം പ്രതി മദ്യ ലഹരിയിൽ ആയിരുന്നു. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് 52 കാരനായ അനിൽകുമാർ. കത്തിയുമായി വധഭീഷണി മുഴക്കി മേയറുടെ വീട് അന്വേഷിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി.  
 
കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow