സംസ്ഥാനത്ത് സ്കൂൾ സമയമാറ്റം നിലവിൽ വന്നു

രാവിലെ 10 മിനിറ്റും ഉച്ചയ്ക്ക് ശേഷം 5 മിനിറ്റും ഇടവേള നല്‍കും

Jun 16, 2025 - 11:17
Jun 16, 2025 - 11:17
 0  12
സംസ്ഥാനത്ത് സ്കൂൾ സമയമാറ്റം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.45ന് ആരംഭിക്കും. 4.15 വരെയാണ് ക്ലാസ് സമയം. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. രാവിലെ 10 മിനിറ്റും ഉച്ചയ്ക്ക് ശേഷം 5 മിനിറ്റും ഇടവേള നല്‍കും.
 
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.  സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്.  എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം.
 
 അതേസമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. എന്നാൽ യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും.  രാവിലെ 9.45ന് ക്ലാസ് തുടങ്ങി 12.45 വരെ നാല് പിരീഡുകളുണ്ടാകും. 1.45 വരെയുള്ള ഉച്ചഭക്ഷണ ഇടവേളയ്ക്കു ശേഷം 4.15 വരെ നാലു പീരീഡുകളും ക്രമീകരിച്ചിട്ടുണ്ട്.  

What's Your Reaction?

like

dislike

love

funny

angry

sad

wow