ചാലക്കുടിയിൽ വൻ തീപിടുത്തം

തന്നെ തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്

Jun 16, 2025 - 10:36
Jun 16, 2025 - 10:36
 0  8
ചാലക്കുടിയിൽ വൻ തീപിടുത്തം
തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം.ഇന്ന് രാവിലെ 8:30 നാണ് തീപിടിത്തമുണ്ടായത്.  ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 
 
തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ​ഗ്യാസ് ​ഗോഡൗൺ ഉണ്ട്.  കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 
 
തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പെയിന്റ് ​ഗോഡൗണിൽ തീപിടിച്ചതിനാൽ തന്നെ ഇത് ആളിപടരാനുള്ള സാഹചര്യമുണ്ട്. അതിനാൽ തന്നെ തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow