വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മണപ്പുറത്ത് മഹാദേവന് വഴിപാടുകൾ; 955 രൂപയുടെ പ്രത്യേക പൂജകൾ നടത്തി പ്രവർത്തകർ

May 9, 2026 - 13:56
May 9, 2026 - 13:56
 0
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മണപ്പുറത്ത് മഹാദേവന് വഴിപാടുകൾ; 955 രൂപയുടെ പ്രത്യേക പൂജകൾ നടത്തി പ്രവർത്തകർ

കൊച്ചി: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന പ്രാർഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വിപുലമായ വഴിപാടുകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് സതീശന്റെ പേരിലുള്ള വഴിപാടുകൾക്കായി ക്ഷേത്രത്തിൽ തുകയടച്ചത്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ പ്രധാന വഴിപാടുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

മൊത്തം 955 രൂപയാണ് ഈ പ്രത്യേക പൂജകൾക്കായി തരുൺ ക്ഷേത്രത്തിൽ ഒടുക്കിയത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന പ്രവർത്തകർ അദ്ദേഹത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും പ്രാർഥനകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ആലുവ മണപ്പുറത്തെ ഈ വഴിപാട് സമർപ്പണം.

പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും പ്രത്യേക പ്രാർഥനകൾക്കും വഴിപാടുകൾക്കുമായി തിരഞ്ഞെടുക്കുന്ന ആലുവ മണപ്പുറം ക്ഷേത്രം ഇതോടെ വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്. സതീശന് മുഖ്യമന്ത്രി പദവി ലഭിക്കാൻ ദൈവാനുഗ്രഹം തേടിയുള്ള ഈ നീക്കം കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ആവേശം വ്യക്തമാക്കുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow