പാലരുവി എക്സ്പ്രസ്സിൽ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

May 9, 2026 - 13:49
May 9, 2026 - 13:49
 0
പാലരുവി എക്സ്പ്രസ്സിൽ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം: ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനിൽ ക്രൂരമായ ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്. കേരളത്തിലേക്ക് തീർത്ഥാടനത്തിന് എത്തിയ തമിഴ് കുടുംബത്തിലെ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ സാനിഷിനെ (40) പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

തെങ്കാശിയിൽ നിന്ന് എടത്വ പള്ളിയിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു കുടുംബം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചാണ് അതിക്രമം നടന്നത്. ട്രെയിനിൽ മുത്തച്ഛനൊപ്പം കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഈ സമയം ആരുമറിയാതെ കുട്ടിയെ എടുത്തുമാറ്റി സ്വന്തം സീറ്റിലിരുത്തി പ്രതി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന ബന്ധുക്കളും സഹയാത്രികരും ചേർന്നാണ് പ്രതിയെ തടഞ്ഞുവെച്ചത്. തുടർന്ന് റെയിൽവേ പോലീസിനെ വിവരമറിയിക്കുകയും പുനലൂരിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow