സംസ്ഥാനത്ത് ഷിഗെല്ല വീണ്ടും പടരുന്നു; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ഉയരുന്നു. ഇന്ന് തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ജൂൺ മാസം മുതൽ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 224 ആയി ഉയർന്നു. ഈ കാലയളവിൽ ആറു മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 300 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ മാസം മുതൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് രോഗവ്യാപനം കൂടുതലായി രേഖപ്പെടുത്തിയത്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 37, തിരുവനന്തപുരം 20, കൊല്ലം 15, തൃശൂർ 15, കണ്ണൂർ 14, പാലക്കാട് 6, ആലപ്പുഴ 5, എറണാകുളം 4, ഇടുക്കി 3, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജൂൺ-ജൂലൈ മാസങ്ങളിലെ രോഗബാധിതരുടെ എണ്ണം.
What's Your Reaction?

