ടോൾ പ്ലാസയിലേക്ക് എൽപിജി ടാങ്കർ ഇടിച്ചുകയറി വൻ പൊട്ടിത്തെറി; അഞ്ചുപേർ മരിച്ചു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-കാൻപൂർ ദേശീയപാതയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ടാങ്കർ ഇടിച്ചുകയറിയുണ്ടായ വൻ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂൺ 26ന് നടന്ന അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ പ്രയാഗ്‌രാജിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കാൻപൂരിൽ നിന്ന് വാരണസിയിലേക്ക് പോവുകയായിരുന്ന പാചകവാതക ടാങ്കർ നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ടാങ്കറിലെ വാതകം ചോർന്ന് വൻ സ്ഫോടനമുണ്ടാകുകയും നിമിഷങ്ങൾക്കകം പ്രദേശം തീഗോളമായി മാറുകയും ചെയ്തു. തീജ്വാല രണ്ട് കിലോമീറ്റർ അകലെയിൽ നിന്നുപോലും ദൃശ്യമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽ ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെയും ടോൾ പ്ലാസ ജീവനക്കാരൻ അശോക് സിങ്ങും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ടോൾ പ്ലാസ ജീവനക്കാരായ അനിൽ കുമാർ, ഹിരാമണി സിങ്, കൃഷ്ണപാൽ മൗര്യ എന്നിവർ പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി
What's Your Reaction?



