ഇൻസ്റ്റഗ്രാമിലെ ഗുരുതര ആരോപണം; മെറ്റ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ, വിശദീകരണം തേടി നോട്ടീസ്

Jul 4, 2026 - 01:35
Jul 4, 2026 - 01:35
 0
ഇൻസ്റ്റഗ്രാമിലെ ഗുരുതര ആരോപണം; മെറ്റ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ, വിശദീകരണം തേടി നോട്ടീസ്

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടെന്ന ഗുരുതര ആരോപണത്തെ തുടർന്ന് മെറ്റ കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ നടപടി ശക്തമാക്കുന്നു. വിഷയത്തിൽ മെറ്റയ്ക്ക് നോട്ടീസ് നൽകി വിശദീകരണം തേടാനും കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പരസ്യങ്ങളിലൂടെ എങ്ങനെ പ്രചരിക്കാൻ ഇടയായെന്നതിൽ വ്യക്തത തേടാനാണ് നീക്കം.

ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രദർശിപ്പിച്ച ചില പരസ്യങ്ങളിലൂടെ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിച്ചതായി ബിബിസി ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ചില പരസ്യങ്ങളിൽ ഉപയോക്താക്കളെ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്കും ടെലഗ്രാം ചാനലുകളിലേക്കും നയിക്കുന്ന ലിങ്കുകളും വാചകങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ വ്യാജ തിരിച്ചറിയലിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പ്ലാറ്റ്‌ഫോമിന്റെ ശുപാർശ സംവിധാനം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തലുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക സൂചനകളുള്ള ചില അക്കൗണ്ടുകൾ പിന്തുടർന്നതിന് പിന്നാലെ സമാന സ്വഭാവമുള്ള പരസ്യങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുകയും പിന്നീട് കുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക ചൂഷണത്തെ സൂചിപ്പിക്കുന്ന പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും ലഭിച്ചതായും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow