ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ വിമര്‍ശനം. സാമൂഹ്യമാധ്യമത്തിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
മാത്രമല്ല വോട്ടുകൊള്ള കണ്ടിട്ടും കള്ളന്മാരെ സംരക്ഷിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 'പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കുക, 36 സെക്കന്റിനുള്ളിൽ രണ്ട് വോട്ടർമാരെ ഒഴിവാക്കുക. പിന്നീട് വീണ്ടും ഉറങ്ങാൻ പോകുക. ഇങ്ങനെയാണ് വോട്ട് മോഷണം നടന്നത്. മോഷണം നിരീക്ഷിച്ച് കള്ളന്മാരെ സംരക്ഷിച്ച് തെരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്ന് ഇരുന്നിരുന്നു' എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്.