തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടക്കം അഞ്ച് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം റേസിംഗിനിടെയെന്ന് അപകടം നടന്നതെന്ന് സംശയമുണ്ട്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം തുടങ്ങി.ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു.